2013, ജനുവരി 7, തിങ്കളാഴ്‌ച

ഡിലീറ്റ് ആയ എന്തും തിരിച്ചെടുക്കാം 1 മിനിറ്റിനുള്ളില്‍

നമ്മുടെ കമ്പ്യൂട്ടറില്‍ നിന്ന് ധാരാളം ഫയലുകളും,വീഡിയോകളും ,പാട്ടുകളും .....etc ഡിലീറ്റ് ആയിപ്പോകാറുണ്ട്. അവയെ തിരിച്ചെടുക്കാന്‍ പല സോഫ്റ്റ്‌വെയറുകളും ഇന്ന് നിലവിലുണ്ട്. ഈ സോഫ്റ്റ്‌വെയറില്‍ 1 മിനിറ്റ്‌ കൊണ്ട് നഷ്ടപ്പെട്ട എല്ലാം കണ്ടെത്തും. ശേഷം നമുക്ക്‌ തിരിച്ചെടുക്കാവുന്നതാണ്.
താഴെയുള്ള സ്ക്രീന്‍ ഷോട്ടുകള്‍ നോക്കുക.

Step -1 :-  സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Step -2 :- Zip ഫയല്‍ ഓപ്പണ്‍ ചെയ്യുക.


Step -3 :- Exe ഫയല്‍ സെലക്ട്‌ ചെയ്ത് Extract To - ല്‍ ക്ലിക് ചെയ്യുക.


Step -4 :- Desktop സെലക്ട്‌ ചെയ്ത് ok അടിക്കുക.അപ്പോള്‍ പാസ്സ്‌വേര്‍ഡ്‌ ചോദിക്കും.


Step -5 :- Password  =  inam


ഇപ്പോള്‍ ടെസ്ക്ടോപ്പില്‍ ഇത് പോലെയൊരു ഫയല്‍ വന്നിട്ടുണ്ടാകും. ഈ ഫയല്‍ തുറന്നു അതിലെ ഐക്കണില്‍ ക്ലിക് ചെയ്ത് സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക.



Step -6 :-  നഷ്ടപ്പെട്ട ഫയലുകള്‍ ഉണ്ടായിരുന്ന സ്ഥലത്ത് ടിക്ക്‌ ഇടുക. എന്നിട്ട് Start Scan എന്നതില്‍ ക്ലിക് ചെയ്യുക.  Eg :- Local Disk E


ഇപ്പോള്‍ നഷ്ടപ്പെട്ട ഫയലുകളെ സ്കാന്‍ ചെയ്ത് കണ്ടു പിടിച്ചു. 

Step -7 :- ഇനി നമുക്ക്‌ വേണ്ടതായ ഫയലുകള്‍ മാത്രം സെലക്ട്‌ ചെയ്ത് Recover File എന്നതില്‍ ക്ലിക് ചെയ്യുക.
Eg :- എന്‍റെ കമ്പ്യൂട്ടറില്‍ നിന്ന് ഞാന്‍ ഡിലീറ്റ് ചെയ്ത ഓര്‍ഡിനറിയുടെ ഫയല്‍ ആണ്.


ഇത് ഫയല്‍ സേവ് ആയ സ്ഥലമാണ്.


ഇപ്പോള്‍ ഞാന്‍ എന്‍റെ കമ്പ്യൂട്ടറില്‍ നിന്ന് ഡിലീറ്റ് ചെയ്ത ഓര്‍ഡിനറിയുടെ ഫയല്‍ തിരിച്ചെടുത്തു.

2 അഭിപ്രായങ്ങൾ: